Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : June

Europe

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ വോ​ട്ടെ​ടു​പ്പ് ജൂ​ണി​ല്‍

ബെ​ര്‍​ലി​ന്‍: സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ലെ കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ജൂ​ണി​ല്‍ റ​ഫ​റ​ണ്ട​ത്തി​ലേ​ക്ക് പോ​കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ നേ​ടി​യ​ത് രാ​ജ്യ​ത്തേ​യ്ക്കു​ള്ള കു​ടി​യേ​റ്റ​ത്തി​ന് പൂ​ട്ടു​വീ​ഴു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് കു​ടി​യേ​റ്റ സ​മൂ​ഹം.

അ​തേ​സ​മ​യം, ഈ ​നീ​ക്കം സാ​മ്പ​ത്തി​ക കു​ഴ​പ്പ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് നി​യ​മ​നി​ർ​മാ​താ​ക്ക​ളും ബി​സി​ന​സ് ഗ്രൂ​പ്പു​ക​ളും വാ​ദി​ക്കു​ന്ന​ത് വ​ലി​യൊ​രു യാ​ഥാ​ഥ്യ​ത്തി​ലേ​ക്ക് വി​ര​ല്‍​ചൂ​ണ്ടു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ 10 ദ​ശ​ല​ക്ഷ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണോ വേ​ണ്ട​യോ എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് റ​ഫ​റ​ണ്ടം ന​ട​ത്തു​ന്ന​ത്.

വ​ല​തു​പ​ക്ഷ, കു​ടി​യേ​റ്റ വി​രു​ദ്ധ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി (എ​സ്പി​പി) ആ​ണ് ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്. വോ​ട്ടെ​ടു​പ്പി​ന് വി​ധേ​യ​മാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഒ​പ്പു​ക​ള്‍ ഈ ​നി​ര്‍​ദ്ദേ​ശ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ജൂ​ണ്‍ 14ന് ​അ​ത് ബാ​ല​റ്റ് ബോ​ക്സി​ലേ​ക്ക് പോ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബു​ധ​നാ​ഴ്ച വെ​ളി​പ്പെ​ടു​ത്തി.

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 9.1 ദ​ശ​ല​ക്ഷം ആ​ളു​ക​ള്‍ വ​സി​ക്കു​ന്നു​ണ്ട്. വി​ദേ​ശ​ത്തു നി​ന്നു​ള്ള​വ​ര്‍, പ്ര​ധാ​ന​മാ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍, ജ​ന​സം​ഖ്യ​യു​ടെ 30 ശ​ത​മാ​ന​മാ​ണെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് - യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​റും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​ണ് നി​ര്‍​ദേ​ശം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്വി​സ് പൗ​ര​ന്മാ​രും റ​സി​ഡ​ന്‍​സി പേ​പ്പ​റു​ക​ളു​ള്ള വി​ദേ​ശ പൗ​ര​ന്മാ​രും ഉ​ള്‍​പ്പെ​ടെ ജ​ന​സം​ഖ്യ 2050ന് ​മു​മ്പ് 9.5 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി​യാ​ല്‍, ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ് ആ​ശ​യം.

അ​ഭ​യാ​വ​കാ​ശ​ങ്ങ​ള്‍, കു​ടും​ബ പു​ന​രേ​കീ​ക​ര​ണം, റ​സി​ഡ​ന്‍​സി പെ​ര്‍​മി​റ്റ് വി​ത​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച മാ​റ്റ​ങ്ങ​ള്‍ ഈ ​ന​ട​പ​ടി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ര്‍​ദേ​ശ​പ്ര​കാ​രം, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് സ​ര്‍​ക്കാ​ര്‍ ജ​ന​സം​ഖ്യാ വ​ള​ര്‍​ച്ച​യെ ന​യി​ക്കു​ന്ന രാ​ജ്യാ​ന്ത​ര ക​രാ​റു​ക​ളെ​ക്കു​റി​ച്ച് വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ക്കും.

10 ദ​ശ​ല​ക്ഷം പ​രി​ധി ക​ട​ന്നാ​ല്‍, ജ​ന​സം​ഖ്യാ പ​രി​ധി പാ​ലി​ക്കു​ന്ന​തി​ന് അ​ധി​കാ​രി​ക​ള്‍ ല​ഭ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​തി​ല്‍ ഇ​യു​വു​മാ​യു​ള്ള സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ സ്വ​ത​ന്ത്ര സ​ഞ്ചാ​ര ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടു​ന്നു.

നി​ല​വി​ല്‍ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന​വ​രി​ല്‍ 27 ശ​ത​മാ​നം ആ​ളു​ക​ള്‍ പൗ​ര​ത്വ​മി​ല്ലാ​ത്ത​വ​രാ​ണ്. ഭാ​വി​യി​ല്‍ ഉ​ണ്ടാ​കു​ന്ന ജ​ന​സം​ഖ്യാ വ​ർ​ധ​ന​വ് വീ​ടു​ക​ളു​ടെ വാ​ട​ക വ​ര്‍​ധി​ക്കു​ന്ന​തി​നും അ​തു​പോ​ലെ പൊ​തു സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് മേ​ല്‍ അ​മി​ത സ​മ്മ​ര്‍​ദ​ത്തി​നും ഇ​ട​യാ​ക്കു​ന്നു എ​ന്നും സ്വി​റ്റ​സ​ര്‍​ല​ന്‍​ഡി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ക​ക്ഷി​യാ​യ സ്വി​സ് പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി വെ​ളി​പ്പെ​ടു​ത്തി.

1999 മു​ത​ല്‍ പാ​ര്‍​ട്ടി തു​ട​ര്‍​ച്ച​യാ​യി എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും രം​ഗ​ത്തു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍ മു​ന്നി​ല്‍ ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ വി​ദേ​ശി​ക​ള്‍ ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പാ​ര്‍​ട്ടി കു​ടി​യേ​റ്റ​ത്തി​നെ​തി​രെ​യും വ​ന്‍ പ്ര​ചാ​ര​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

നി​ര്‍​ദേ​ശം എ​ത്ര​ത്തോ​ളം ജ​ന​പ്രി​യ​മാ​ണ്?

ന​വം​ബ​റി​ല്‍ ര​ണ്ട് പ​ത്ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ലീ​വാ​സ് ന​ട​ത്തി​യ ഒ​രു വോ​ട്ടെ​ടു​പ്പി​ല്‍, പ്ര​തി​ക​രി​ച്ച​വ​രി​ല്‍ 48 ശ​ത​മാ​നം പേ​ര്‍ ഈ ​ന​ട​പ​ടി​യെ അ​നു​കൂ​ലി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി, 41 ശ​ത​മാ​നം പേ​ര്‍ ഇ​തി​നെ എ​തി​ര്‍​ക്കു​ക​യും 11 ശ​ത​മാ​നം പേ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

എ​ന്നി​രു​ന്നാ​ലും സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡി​ന്‍റെ കൂ​ട്ടാ​യ രാ​ഷ്ട്ര​ത്ത​ല​വ​ന്‍, ഫെ​ഡ​റ​ല്‍ കൗ​ണ്‍​സി​ല്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്, മി​ക്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ബി​സി​ന​സ് അ​സോ​സി​യേ​ഷ​നു​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്നു.

കു​ടി​യേ​റ്റം ഇ​ല്ലെ​ങ്കി​ല്‍, സ്വി​റ്റ്‌​സ​ര്‍​ല​ൻ​ഡ് ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പൊ​തു​ഗ​താ​ഗ​തം, ഹോ​സ്പി​റ്റാ​ലി​റ്റി, നി​ർ​മാ​ണം എ​ന്നി​വ​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​വ​ര്‍ വാ​ദി​ക്കു​ന്നു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​തെ ക​മ്പ​നി​ക​ള്‍ വി​ദേ​ശ​ത്തേ​ക്ക് താ​മ​സം മാ​റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

Latest News

Up